തൃത്തല്ലൂര്‍ കമലാ നെഹ്രു മെമ്മോറിയല്‍ സ്കൂള്‍ സ്പോര്‍ട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ലോകകപ്പ് ഫുട്ബോള്‍ പ്രവചന മത്സരവിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. വിദ്യാര്‍ത്ഥികള്‍ക്കും സ്റ്റാഫംഗങ്ങള്‍ക്കും പ്രത്യേകം തയ്യാറാക്കിയ മത്സരത്തില്‍ ലോക കപ്പ് ചാമ്പ്യന്മാരായ സ്പെയിന്റെ പക്ഷത്ത് നിന്നവരില്‍ നിന്ന് നറുക്കെടുത്താണ് വിജയികളെ നിശ്ചയിച്ചത്. വിദ്യാര്‍ത്ഥികളില്‍ നിന്നും ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി എ.എന്‍ .മുംതാസും, സ്റ്റാഫംഗങ്ങളില്‍ നിന്ന് പി.പി.ഷിജിയും സമ്മാനാര്‍ഹരായി. പ്രിന്‍സിപ്പാള്‍ ഡോളി കുരിയന്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. കായികാധ്യാപകന്‍ പി.സി.രവി സംസാരിച്ചു.