RAVI MASH , PATTALI HOUSE ,P.O.CHENTHRAPPINNY,THRISSUR DT

Thursday 16 December, 2010

TSGA ആദരിച്ചു


ദേശീയ സ്കൂള്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ (അണ്ടര്‍19 വിഭാഗം) രണ്ടാം സ്ഥാനം നേടിയ പെണ്‍കുട്ടികളുടെ ടീമിന്റെ പരിശീലകനായ പി.സി.രവിമാസ്റ്റര്‍ക്ക് തൃപ്രയാര്‍ സ്പോര്‍ട്സ് & ഗെയിംസ് (TSGA) നല്‍കിയ സ്വീകരണത്തില്‍ ബഹു: റവന്യൂ വകുപ്പ് മന്ത്രി ശ്രീ.കെ.പി.രാജേന്ദ്രന്‍ ഉപഹാരം നല്‍കുന്നു.

Saturday 6 November, 2010

ദേശീയ വോളി : കേരളത്തിന് വിജയം

മാധ്യമം വാര്‍ത്ത (2010 നവംബര്‍ 2-ന് പ്രസിദ്ധീകരിച്ചത്)

മലയാള മനോരമ വാര്‍ത്ത (2010 നവംബര്‍ 3-ന് പ്രസിദ്ധീകരിച്ചത്)

വാര്‍ത്തകള്‍ വലുതായി കാണാന്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക

Sunday 22 August, 2010

ഓണസമ്മാനമായി 5 ലക്ഷം..!!


മാതൃഭൂമി വാര്‍ത്ത ( 2010 ആഗസ്റ്റ് 21-ന് പ്രസിദ്ധീകരിച്ചത് )
കൂടുതല്‍ ചിത്രങ്ങളിലൂടെ.....



Tuesday 17 August, 2010

ലോകകപ്പ് : സമ്മാനങ്ങള്‍ വിതരണം ചെയ്തു

ലോകകപ്പ് 2010 - നോടനുബന്ധിച്ച് സ്കൂള്‍ തലത്തില്‍ നടത്തിയ വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള സമ്മാനങ്ങള്‍ സ്കൂള്‍ അങ്കണത്തില്‍ വച്ചു നടന്ന ചടങ്ങില്‍ ബഹുമാനപ്പെട്ട വാടാനപ്പള്ളി പോലീസ് സബ് ഇന്‍സ്പെക്ടര്‍ ശ്രീ സുരേന്ദ്രന്‍ അവര്‍കള്‍ വിതരണം ചെയ്തു. വിവിധ ദൃശ്യങ്ങളിലൂടെ.......

അതിന്‍. ടി.യു ( ലോകകപ്പ് ക്വിസ് : യു.പി.വിഭാഗം ഒന്നാം സ്ഥാനം)

വൈശാഖ്.പി.എസ് (ലോകകപ്പ് ക്വിസ് : യു.പി.വിഭാഗം : രണ്ടാം സ്ഥാനം )

റിതു.കെ.വി. & അനന്തു.കെ.വി (സഹോദരങ്ങള്‍) : ലോകകപ്പ് ഫുട്ബോള്‍ ആല്‍ബം നിര്‍മ്മാണം : ഹൈസ്കൂള്‍ വിഭാഗം ഒന്നാം സ്ഥാനം.)


മുഹമ്മദ് ഷാഫി & റിന്‍ഷാദ് ( ലോകകപ്പ് ഫുട്ബോള്‍ ആല്‍ബം നിര്‍മ്മാണം : ഹൈസ്കൂള്‍ വിഭാഗം രണ്ടാം സ്ഥാനം )



മുഹമ്മദ് ഷിഫാസ്.പി.എം (ലോകകപ്പ് ക്വിസ് : ഹൈസ്കൂള്‍ വിഭാഗം ഒന്നാം സ്ഥാനം)



ഹിജാസ്.സി.ജെ (ലോകകപ്പ് ക്വിസ് : ഹൈസ്കൂള്‍ വിഭാഗം രണ്ടാം സ്ഥാനം)

Monday 19 July, 2010

ലോകകപ്പ് പ്രവചന മത്സരം

തൃത്തല്ലൂര്‍ കമലാ നെഹ്രു മെമ്മോറിയല്‍ സ്കൂള്‍ സ്പോര്‍ട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ലോകകപ്പ് ഫുട്ബോള്‍ പ്രവചന മത്സരവിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. വിദ്യാര്‍ത്ഥികള്‍ക്കും സ്റ്റാഫംഗങ്ങള്‍ക്കും പ്രത്യേകം തയ്യാറാക്കിയ മത്സരത്തില്‍ ലോക കപ്പ് ചാമ്പ്യന്മാരായ സ്പെയിന്റെ പക്ഷത്ത് നിന്നവരില്‍ നിന്ന് നറുക്കെടുത്താണ് വിജയികളെ നിശ്ചയിച്ചത്. വിദ്യാര്‍ത്ഥികളില്‍ നിന്നും ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി എ.എന്‍ .മുംതാസും, സ്റ്റാഫംഗങ്ങളില്‍ നിന്ന് പി.പി.ഷിജിയും സമ്മാനാര്‍ഹരായി. പ്രിന്‍സിപ്പാള്‍ ഡോളി കുരിയന്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. കായികാധ്യാപകന്‍ പി.സി.രവി സംസാരിച്ചു.





ലോകകപ്പ് ഫുട്ബോളിന്റെ ഭാഗ്യചിഹ്നങ്ങള്‍

1966 മുതലാണ് ഓരോ ലോകകപ്പിനും ഭാഗ്യചിഹ്നങ്ങളുണ്ടായത്. ആതിഥേയ രാജ്യത്തിന്റെ ഔദ്യോഗിക ചിഹ്നങ്ങളുമായോ മറ്റോ സാമ്യമുള്ളതായിരിക്കും ലോകകപ്പ് ഭാഗ്യചിഹ്നങ്ങള്‍. കുട്ടികള്‍ക്കിഷ്ടപ്പെടുന്ന കാര്‍ട്ടൂണ്‍ വേഷങ്ങളായിരിക്കും ഈ രൂപങ്ങള്‍.





കടപ്പാട് : ദേശാഭിമാനി

Thursday 1 July, 2010

ലോകകപ്പ് വിശേഷങ്ങളിലൂടെ...

സ്കൂളില്‍ വച്ചു നടന്ന ബ്രസീല്‍ - അര്‍ജന്റീന മത്സരത്തില്‍ ജയിച്ച അര്‍ജന്റീന ടീമിന് പ്രിന്‍സിപ്പാള്‍ ഡോളി കുര്യന്‍ ലോകകപ്പ് മാതൃകയില്‍ കുട്ടികള്‍ തന്നെ തയ്യാറാക്കിയ ട്രോഫി സമ്മാനിക്കുന്നു.

മലയാള മനോരമ 2010 ജൂണ്‍ 25-ന് പ്രസിദ്ധീകരിച്ചത്.




മംഗളം 2010 ജൂണ്‍ 12-ന് പ്രസിദ്ധീകരിച്ചത്.


മാധ്യമം 2010 ജൂണ്‍ 12-ന് പ്രസിദ്ധീകരിച്ചത്. വാര്‍ത്തകള്‍ വലുതായി കാണാന്‍ ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്യുക

Tuesday 4 May, 2010

സംസ്ഥാന സ്കൂള്‍സ് സമ്മര്‍ കോച്ചിങ്ങ് ക്യാമ്പ് സമാപിച്ചു

സംസ്ഥാന വിദ്യാഭ്യസ വകുപ്പിന്റെ നേതൃത്വത്തില്‍ ഏപ്രില്‍-20 മുതല്‍ മെയ്-1 വരെ തിരുവനന്തപുരം ജി.വി.രാജ സ്പോര്‍ട്സ് സ്കൂളില്‍ വെച്ച് നടന്ന സംസ്ഥാന സ്കൂള്‍സ് സമ്മര്‍ കോച്ചിങ്ങ് ക്യാമ്പ് സമാപിച്ചു. വിവിധയിനങ്ങളിലായി 500-ല്‍ പരം കുട്ടികള്‍ പങ്കെടുത്തു. വോളിബോള്‍ ക്യാമ്പില്‍ വിവിധ ജില്ലകളില്‍ നിന്നായി 60 കുട്ടികള്‍ പങ്കെടുത്തു. പി.സി.രവി, പി.ശിവകുമാര്‍ എന്നിവരായിരുന്നു വോളിബോള്‍ ക്യാമ്പിന്റെ പരിശീലകര്‍. സംസ്ഥാന സ്കൂള്‍സ് സ്പോര്‍ട്സ് ഓര്‍ഗനൈസര്‍ ശ്രീ ചാക്കോ ജോസഫിന്റെ മേല്‍നോട്ടത്തിലായിരുന്നു ക്യാമ്പ് നടന്നത്.


സംസ്ഥാന സ്കൂള്‍സ് സ്പോര്‍ട്സ് ഓര്‍ഗനൈസര്‍ ചാക്കോ ജോസഫ്, വോളിബോള്‍ പരിശീലകരായ പി.സി.രവി, പി.ശിവകുമാര്‍ എന്നിവരോടൊപ്പം


വോളിബോള്‍ ക്യാമ്പില്‍ പങ്കെടുത്ത കുട്ടികള്‍ സംസ്ഥാന സ്കൂള്‍സ് സ്പോര്‍ട്സ് ഓര്‍ഗനൈസര്‍ ചാക്കോ ജോസഫ്, പരിശീലകരായ പി.സി.രവി, പി.ശിവകുമാര്‍ എന്നിവരോടൊപ്പം


ക്യാമ്പിലെ വിവിധ ഇനങ്ങള്‍ക്ക് പരിശീലനം നല്‍കിയവര്‍, സംസ്ഥാന സ്കൂള്‍സ് സ്പോര്‍ട്സ് ഓര്‍ഗനൈസര്‍ ശ്രീ.ചാക്കോ ജോസഫിനോടൊപ്പം

Friday 12 March, 2010

സ്മാഷ് ഉതിര്‍ത്ത് കമല


ദേശാഭിമാനി സ്പോര്‍ട്സ് പേജില്‍ 11-03-2010-ന് പ്രസിദ്ധീകരിച്ച വാര്‍ത്ത. വലുതായി കാണാന്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക.