RAVI MASH , PATTALI HOUSE ,P.O.CHENTHRAPPINNY,THRISSUR DT

Monday 19 July, 2010

ലോകകപ്പ് പ്രവചന മത്സരം

തൃത്തല്ലൂര്‍ കമലാ നെഹ്രു മെമ്മോറിയല്‍ സ്കൂള്‍ സ്പോര്‍ട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ലോകകപ്പ് ഫുട്ബോള്‍ പ്രവചന മത്സരവിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. വിദ്യാര്‍ത്ഥികള്‍ക്കും സ്റ്റാഫംഗങ്ങള്‍ക്കും പ്രത്യേകം തയ്യാറാക്കിയ മത്സരത്തില്‍ ലോക കപ്പ് ചാമ്പ്യന്മാരായ സ്പെയിന്റെ പക്ഷത്ത് നിന്നവരില്‍ നിന്ന് നറുക്കെടുത്താണ് വിജയികളെ നിശ്ചയിച്ചത്. വിദ്യാര്‍ത്ഥികളില്‍ നിന്നും ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി എ.എന്‍ .മുംതാസും, സ്റ്റാഫംഗങ്ങളില്‍ നിന്ന് പി.പി.ഷിജിയും സമ്മാനാര്‍ഹരായി. പ്രിന്‍സിപ്പാള്‍ ഡോളി കുരിയന്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. കായികാധ്യാപകന്‍ പി.സി.രവി സംസാരിച്ചു.





ലോകകപ്പ് ഫുട്ബോളിന്റെ ഭാഗ്യചിഹ്നങ്ങള്‍

1966 മുതലാണ് ഓരോ ലോകകപ്പിനും ഭാഗ്യചിഹ്നങ്ങളുണ്ടായത്. ആതിഥേയ രാജ്യത്തിന്റെ ഔദ്യോഗിക ചിഹ്നങ്ങളുമായോ മറ്റോ സാമ്യമുള്ളതായിരിക്കും ലോകകപ്പ് ഭാഗ്യചിഹ്നങ്ങള്‍. കുട്ടികള്‍ക്കിഷ്ടപ്പെടുന്ന കാര്‍ട്ടൂണ്‍ വേഷങ്ങളായിരിക്കും ഈ രൂപങ്ങള്‍.





കടപ്പാട് : ദേശാഭിമാനി

Thursday 1 July, 2010

ലോകകപ്പ് വിശേഷങ്ങളിലൂടെ...

സ്കൂളില്‍ വച്ചു നടന്ന ബ്രസീല്‍ - അര്‍ജന്റീന മത്സരത്തില്‍ ജയിച്ച അര്‍ജന്റീന ടീമിന് പ്രിന്‍സിപ്പാള്‍ ഡോളി കുര്യന്‍ ലോകകപ്പ് മാതൃകയില്‍ കുട്ടികള്‍ തന്നെ തയ്യാറാക്കിയ ട്രോഫി സമ്മാനിക്കുന്നു.

മലയാള മനോരമ 2010 ജൂണ്‍ 25-ന് പ്രസിദ്ധീകരിച്ചത്.




മംഗളം 2010 ജൂണ്‍ 12-ന് പ്രസിദ്ധീകരിച്ചത്.


മാധ്യമം 2010 ജൂണ്‍ 12-ന് പ്രസിദ്ധീകരിച്ചത്. വാര്‍ത്തകള്‍ വലുതായി കാണാന്‍ ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്യുക